Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

വീണ്ടും കോപ്പിയടി ആരോപണത്തിൽ കുടുങ്ങി ദീപാ നിശാന്ത്; തെളിവ് സഹിതം നിരത്തി പോസ്റ്റ്

കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം.  തന്‍റെ ഫേസ്ബുക്ക് പേജിലെ ബയോയില്‍ ദീപാ നിശാന്ത് എഴുതിയ വരികളാണ് കോപ്പിയടിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രഹ്മണ്യനാണ് തന്‍റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ദീപയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. യുവ കവി എസ് കലേഷിന്‍റെ കവിത കോപ്പയടിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിന് തൊട്ട് പിന്നാലെയാണ് ദീപയ്ക്കെതിരെ പുതിയ ആരോപണം ഉയരുന്നത്.

ദീപയുടെ ഫേസ്ബുക്കിലെ ബയോവില്‍ എഴുതിയ ‘പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്ത് വേണം മടങ്ങാന്‍’ എന്ന കവിത ദീപ മോഷ്ടിച്ചതാണെന്നാണ് ആരോപണം. കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരദ് ചന്ദ്രന്‍റെ കവിതയാണ് ദീപ ബയോയായി നല്‍കിയിരിക്കുന്നത്. കടപ്പാട് വയ്ക്കാതെയാണ് ദീപ ബയോയില്‍ ശരത്തിന്‍റെ കവിത നല്‍കിയതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ദീപ ഫേസ്ബുക്കിലെ തന്‍റെ ബയോ ഡിലീറ്റ് ചെയ്തു.

സംഗീത ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ഇങ്ങനെ-
Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു. അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി .

തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button