NattuvarthaLatest NewsKerala

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരി : യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.എം റിതിന്റെ വീടിന് നേരെ ശനിയാഴ്ച്ച രാത്രി അക്രമകാരികള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ശനിയാഴ്ച്ച രാത്രി 11.50 ന് കൊളശ്ശേരി വാവാച്ചി മുക്കിലെ വീടാണ് അക്രമിക്കപ്പെട്ടത്. വീടിന് പുറകിലൂടെയെത്തിയ സംഘം ബോംബെറിഞ്ഞ് കടന്നു കളയുകയായിരുന്നു.

അക്രമം നടക്കുമ്പോള്‍ റിതിന്‍ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button