ന്യൂഡല്‍ഹി : രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി വേണ്ടത്ര പരിശ്രമങ്ങള്‍ നടത്തുന്നു അവര്‍ക്കൊപ്പമാണ് പാര്‍ട്ടി എന്ന ആശയത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് റാലി നടക്കുക. ദില്ലിയില്‍ ദളിത് സമുദായത്തിന് വേണ്ടി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ച് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും.
രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി വേണ്ടത്ര പരിശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്കൊരു മറുപടി കൂടിയായിരിക്കും ഈ റാലി. റാലിയില്‍ മാറ്റൊരു ലോക റിക്കോര്‍ഡ് കൂടി കുറിക്കപ്പെടും. റാലിയോട് അനുബന്ധിച്ച് 3,000 കിലോ കിച്ചടിയാണ് പ്രവര്‍ത്തകര്‍ തയ്യാറാക്കാനായി ഒരുങ്ങുന്നത്.
ദില്ലിയിലെ രാംലീല മൈതാനിലെ ദളിത് വീടുകളില്‍നിന്ന് ശേഖരിച്ച അരിയും പയറും കിച്ചടിക്കൊപ്പം തയ്യാറാക്കുന്നുണ്ട്. പാകം ചെയ്ത വിഭവങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യും.
Post Your Comments