KeralaLatest News

9 -ാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; 3 പേരെ റിമാന്റ് ചെയ്തു

കൊട്ടാരക്കര: പതിനാലുകാരനെ രണ്ടു വര്‍ഷത്തിനിടെ വ്യത്യസ്ഥ സമയങ്ങളില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ അനുരാജ്, രഘുനാഥന്‍, അനില്‍കുമാര്‍ എന്നിവരെയാണ് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കുട്ടിതന്നെ ബന്ധുക്കളോട് സംഭവം തുറന്നുപറഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. പോക്സോ നിയമപ്രകാരം മൂന്ന് കേസുകളാണ് ഇവര്‍ക്കെതിരേ എടുത്തിട്ടുള്ളത്. പുത്തൂര്‍ എസ്‌ഐ ആര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പീഡനത്തിനിരയായ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button