പാലക്കാട്: മുണ്ടൂരില്‍ കത്തികരിഞ്ഞ നിലയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടൂര്‍ കയറംകോടിനടുത്ത് റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലായി വനം വകുപ്പിന്‍റെ തേക്കിന്‍ തോട്ടത്തിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് ഏകദേശം 45 വയസ് തോന്നിക്കും.
റോഡിരികലെ തേക്കിന്‍ തോട്ടം മുഴുവന്‍ കത്തിനശിച്ച നിലയിലാണ്. കാട്ടുതീ ഉണ്ടാകാറുണ്ടെങ്കിലും ഈ സമയത്ത് സാധാരണമല്ലെന്നും നാട്ടുകാര്‍ പറയുന്നു. അന്വേഷണം തുടങ്ങിയതായും കൊലപാതകമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
Post Your Comments