ഭുവനേശ്വര്‍: കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ ജയില്‍ മോചിതരായതിനെ തുടര്‍ന്ന് കോടതി വിധിയെ സ്വാഗതം ചെയ്ത മന്ത്രി അവസാനം വിവാദത്തെ തുടര്‍ന്ന് സ്വയം രാജിവെച്ചു. യ ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചത്. പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടിരുന്നത്. . പാര്‍ട്ടിയെ സമ്മര്ദത്തിനാക്കാനില്ല അതിനാലാണ് രാജിയെന്നും മഹാരതി പറഞ്ഞു.
ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ ഡിസംബര്‍ 24നാണ് ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നത്. ‘കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സത്യം ജയിച്ചു എന്നാണ് അന്ന് അപ്പോള്‍ മന്ത്രി പറഞ്ഞത്. വിവാദമായതിനെ തുടര്‍ന്ന് മന്ത്രി നിലപാട് മാറ്റി പെണ്‍കുട്ടിക്ക് നീതി കിട്ടിയെന്നും പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും തെരുവില്‍ ഇറങ്ങിയിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടു.
Post Your Comments