അബുദാബി : തമാശയ്ക്ക് നിര്‍മ്മിച്ച വീഡിയോ യുവാവിനെ എത്തിച്ചത് ജയിലറയിലേക്ക്, അബുദാബി കോടതിയാണ് യുവാവിന് വിദ്വേഷം ജനിപ്പിക്കുന്ന വീഡോയോ പ്രചരിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം ദര്‍ഹം പിഴയും വിധിച്ചത്.
അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതാണ് വീഡിയോവിലെ ഉളളടക്കമെന്ന് കോടതി കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈകാര്യം ചെയ്യണമെന്നാണ് വീഡിയോവിന്റെ സന്ദേശം.
എന്നാല്‍ താന്‍ ഇത് തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും താനും തന്റെ ഏതാനും സുഹൃത്തുക്കളും മാത്രമേ ഇത് കണ്ടുള്ളുവെന്ന് പ്രതി വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. ഇയാളുടെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടും കോടതി പൂട്ടിച്ചു.
Post Your Comments