Latest NewsKerala

എൻഎസ്എസ് നിലപാട് തിരുത്തണം; കോടിയേരി

തിരുവനന്തപുരം : ആർഎസ്എസ് കലാപകാരികൾക്ക് എൻഎസ്എസ് ഉത്തേജനം നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷണൻ. എൻഎസ്എസ് നിലപാട് തിരുത്തണ മെന്നും കോടിയേരി പറഞ്ഞു. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സംസ്ഥാനത്ത് അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കലാപങ്ങൾക്ക് കാരണം സർക്കാരാണെന്നാണ് എൻ എസ് എസ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കോടിയേരി നൽകിയത്.

കലാപകാരികളെ സംരക്ഷിക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണെന്നും കടകംപള്ളി പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം സർക്കാർ പ്രചരിപ്പിക്കുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button