Latest NewsIndia

അക്രമം നിർത്താൻ മുഖ്യമന്ത്രി തയാറല്ലെങ്കിൽ ഭരണഘടനാപരമായ പ്രത്യഘാതമുണ്ടാകും

ഡൽഹി : ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടാകുന്ന അക്രമത്തിന് പിന്നിൽ സർക്കാരാണെന്ന് ബിജെപി. അക്രമം നിർത്താൻ കേരളാ മുഖ്യമന്ത്രിക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്, അദ്ദേഹത്തെ ഉപദേശിക്കുകയാണ്.അതിനു തയ്യാറായില്ലെങ്കിൽ ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഇടത് സർക്കാർ നേരിടേണ്ടിവരുമെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു.

വിവേകപൂർവം പ്രശ്നം കൈകാര്യം ചെയ്യുന്നതിന് പകരം അക്രമ മാർഗം സ്വീകരിക്കുന്ന കേരള സർക്കാർ വിശ്വാസികളെ ഉപദ്രവിക്കുകയും കൊല്ലുകയുമാണ്.പിണറായി വിജയന്റെ ജില്ല കൂടിയായ കണ്ണൂരാണ് അക്രമങ്ങളുടെ ഉത്ഭവ കേന്ദ്രം. മുഖ്യമന്ത്രി തന്നെയാണ് കേരളത്തിലെ പ്രശ്നങ്ങളുടെ കാരണക്കാരൻ. സർക്കാരിന്റെ പൂർണ പിന്തുണയോടെ സിപിഎം ഗുണ്ടകൾ ആർ എസ് എസ് -ബിജെപി പ്രവർത്തകർക്കെതിരെ അഴിഞ്ഞാടുകയാണെന്ന് റാവു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button