പേരാമ്പ്ര: പേരാമ്പ്രയില്‍ മുസ്ലീം പള്ളിക്കു നേരെയുണ്ടായ കല്ലേറില്‍ സിപിഎം നേതാവ് റിമാന്‍ഡില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോട് അതുല്‍ ദാസാണ് റിമാന്‍ഡിലായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ മേഖലാ കമ്മിറ്റി ഭാരവാഹി കൂടിയാണ് അതുല്‍.
ഹര്‍ത്താല്‍ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐയും അവിടെ സംഘടിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് സമീപത്തുള്ള മുസ്ലീം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാമസ്ജിദം പള്ളിക്കു നേരേയും കല്ലേറുണ്ടായത്. തുടര്‍ന്ന് സിസിടിവിയും മറ്റു ദൃശ്യങ്ങളും പരിശേധിച്ച ശേഷം ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments