KeralaLatest News

സംസ്ഥാനത്ത് വീണ്ടും അക്രമം ; രണ്ട് വീടുകൾക്ക് നേരെ ബോംബേറ്

കണ്ണൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ വീണ്ടും ബോംബേറ് ഉണ്ടായി.കൊളശ്ശേരിയില്‍ സിപിഎം ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.

തലശ്ശേരി, ന്യൂമാഹി സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമികള്‍ക്ക് സംഘടിക്കാനുള്ള അവസരം കൊടുക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button