Latest NewsKerala

ഗവർണറോട് അഭ്യര്‍ത്ഥനയുമായി ബി.ജെ.പി

തിരുവനന്തപുരം•പിണറായി സർക്കാർ കേരളത്തിൽ കലാപത്തിന് കാരണമാകുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെയും, സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എൻഡിപി നേതാവ് ശ്രീമതി പ്രീതി നടേശന്റെയും അഭിപ്രായങ്ങൾ അക്ഷരംപ്രതി വസ്തുനിഷ്ഠമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നവോത്ഥാനത്തിൻറെ പേരിൽ നിരീശ്വര വാദം നടപ്പാക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയും ശ്രീനാരായണ ഗുരുദേവൻ കാട്ടിത്തന്ന വഴി ഇതല്ലെന്ന് എസ്എൻഡിപി നേതാവും ചൂണ്ടികാട്ടിയതിനോട് ബിജെപി പൂർണമായും യോജിക്കുന്നു.

നിയമവാഴ്ച പരിപൂർണ്ണമായും തകർന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ. നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കുകയാണ്. ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിർദ്ദേശം നൽകണമെന്ന് സംസ്ഥാന ഗവർണറോട് ബിജെപി അഭ്യർത്ഥിക്കുന്നതായും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button