തിരുവനന്തപുരം• കെ.റ്റി. ടി. സി യിൽ പുതിയ തസ്തിക സൃഷ്ടിച്ച് ബന്ധുവിനെ ഉയർന്നപദവിയിൽ അവരോധിക്കുവാൻ നീക്കം നടക്കുന്നതായി യുവമോര്‍ച്ചാ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ആര്‍.എസ് രാജീവ്. കെ.റ്റി. ടി. സി യിൽ ചീഫ് അക്കൗണ്ട് ഓഫീസർ ആയി ജോലി നോക്കുന്ന സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മരുമകനെയാണ് പുതിയ ഫിനാൻസ് ജനറൽ മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് എം.ഡി യ്ക്ക് താഴെ അവരോധിക്കുന്നതെന്ന് രാജീവ് ആരോപിച്ചു.
സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയോ അതിൽ മുകളിലുള്ള ഉദ്യോഗസ്ഥരെ ഈ പോസ്റ്റിൽ നിയമിച്ചാൽ അധിക സാമ്പത്തിക നഷടം നികത്താം എന്നിരിക്കെ സർക്കാർ ഇത്തരം തസ്തികകൾ സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ചോദിച്ച രാജീവ് ഡിപ്പാർട്ട്മെന്റുകളിലെ തസ്തിക സൃഷ്ടിക്കലിന് പിന്നിൽ രഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുള്ള ഈ വകുപ്പുകളെ കടക്കെണിയിലേയ്ക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും രാജീവ് ആവശ്യപ്പെട്ടു.
https://www.facebook.com/advrsrajeev.kumar/photos/a.1653220604925224/2265775597003052/?type=3&theater
Post Your Comments