UAELatest NewsGulf

ഷാര്‍ജയില്‍ പതിനാറുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

 അല്‍ ദയ്ഡ  :  ഷാര്‍ജയിലെ അല്‍ ദയ്ഡിലുണ്ടായ കാറപകടത്തില്‍ അറബ് കാരനായ പതിനാറുകാരന്‍ മരിച്ചു. വഴിവിളക്കില്‍ അമിത വേഗത്തില്‍ വന്നിടിച്ചതാണ് അപകട കാരണം. കൂടെയുണ്ടായിരുന്ന സഹോദരന്‍റെ അറിവില്ലാതെ കാറിന്‍റെ കീ സ്വന്തമാക്കി വാഹനം ഓടിക്കാന്‍ ശ്രമിക്കവേയാണ് അപകടം.

കാറോടിക്കാന്‍ അറിയാത്ത 16 കാരന്‍ വഴിവിളക്കില്‍ ഇടിക്കാന്‍ പോകവെ ബ്രേക്കിന് പകരം ആക്സീലറേറ്റര്‍ അമര്‍ത്തിയതാണ് അപകടമുണ്ടാകാന്‍ ഇടയായതെന്ന് പോലീസ് പറ‍ഞ്ഞു. 16 കാരനായ അറബ് കാരന്‍ സംഭവ സമയം തന്നെ ഗുരുതരമായി പരിക്കേറ്റ് മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരന്‍ അല്‍ ദയ്ഡ് ആശുപത്രിയില്‍ ത്രീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

മാതാപിതാക്കള്‍ കുട്ടികള്‍ ലെെസന്‍സ് ലഭിക്കുന്നതിന് മുന്നേ വാഹനം ഓടിക്കാതിരിക്കുന്നതില്‍ ശ്രദ്ധ വെക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button