കോട്ടയം : പാത്താമുട്ടം സെന്റ് പോള്്സ് ആഗ്ലിക്കന്‍ പള്ളിയിലെ കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജ് ആവശ്യപ്പെട്ടു.
ക്രിസ്മസ് പോലെയുള്ള സമാധാന സന്ദേശം ഉയര്‍ത്തുന്ന ആഘോഷത്തില്‍ പങ്കെടുത്തവരെ ആക്രമിച്ച പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
Post Your Comments