ലഖ്‌നൗ: ഇന്ത്യയിലെ ജീവിതം സുരക്ഷിതമല്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് മുസാഫര്‍നഗർ എംഎല്‍എ വിക്രം സെയ്‌നി. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുക്കണം കുറഞ്ഞത് അവരെ നാടുകടത്തുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കൊരു മന്ത്രിസ്ഥാനം ലഭിച്ചാല്‍ ഇങ്ങനെയുള്ള ആളുകളെ മുഴുവന്‍ ബോംബ് വെച്ച് കൊല്ലുമെന്നും ഒരാളെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സെയ്‌നി പറയുന്നു. രാജ്യസ്‌നേഹമില്ലാത്തവര്‍ എന്തിനാണ് ഇവിടെ തുടരുന്നതെന്നും രാജ്യം വിട്ട് പോകണമെന്നും സെയ്‌നി പറഞ്ഞു.
ആൾക്കൂട്ട ആക്രമണത്തിൽ പോലീസുദ്യോഗസ്ഥന്‍ കൊലപ്പെട്ട സംഭവത്തെകുറിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞ പ്രസ്താവനയെ മുൻനിർത്തിയാണ് എംഎല്‍എ ഇത്തരത്തില്‍ സംസാരിച്ചത്. പശുവിനെ ചൊല്ലി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തന്നില്‍ ഭീതിയുണ്ടാക്കുന്നുവെന്നും തന്റെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും ഷാ പറഞ്ഞിരുന്നു.
#WATCH Vikram Saini, BJP MLA from Muzaffarnagar says 'My personal view is that those who say they feel unsafe and threatened in India should be bombed, give me a ministry and I will bomb all such people, not even one will be spared' pic.twitter.com/E9yWNH7MBF
— ANI UP/Uttarakhand (@ANINewsUP) January 4, 2019
Post Your Comments