ജപ്പാനിലെ ഒരു മാര്‍ക്കറ്റില്‍ പിടിച്ച് കൊണ്ട് വന്ന ട്യൂണയാണ് 333. 6 മില്യണ്‍ അതായത് 21 കോടി രൂപക്ക് വിറ്റ് പോയത്. സത്യത്തില്‍ ഇത്രയും വിലയൊന്നും ട്യൂണക്കില്ല പക്ഷേ വര്‍ഷങ്ങളായി ഇവിടുത്തെ ഒരു ചന്തയിലെ മല്‍സരമാണ് ട്യൂണയെ സ്വന്തമാക്കുക എന്നത്.
നല്ല വലിപ്പമുളള ഒരു ട്യൂണയെ കിട്ടിയാല്‍ അതുടനെ ലേലത്തിന് വെക്കും. ലേലം വിളിച്ചെടുക്കുന്നവര്‍ക്ക് ട്യൂണയെ സ്വന്തമാക്കാം. ബ്ലൂഫിന്‍ ട്യൂണ എന്നാണ് ഈ മീനിന്‍റെ പേര്. ഈ പ്രാവശ്യം കിട്ടിയത് 278 കിലോയുളള ഒരെണ്ണത്തിനെയായിരുന്നു. ഉടനെ ലേലത്തിനിട്ടു. അവിടുത്തെ ഒരു ചെയിന്‍ റെസ്ന്‍റോറന്‍റ് ഉടമയായ കിയോഷി എന്നയാളാണ് ഈ ട്യൂണയെ ലേലത്തില്‍ പിടിച്ചത്.
സാധാരണയായി വര്‍ഷങ്ങളായി നടന്ന് വന്നിരുന്ന ലേലത്തില്‍ കിയോഷിയായിരുന്നു ട്യൂണയെ ലേലത്തില്‍ പിടിച്ചിരുന്നത്.എന്നാല്‍ 2017 ല്‍ ലേലം കിയോഷിയുടെ കെെവിട്ടുപോയി. അതുകൊണ്ട് എന്ത് വില കൊടുത്തും ഇത്തവണ ട്യൂണയെ സ്വന്തമാക്കുമെന്ന് പറഞ്ഞാണ് കിയോഷി എത്തിയത്. കിയോഷി പ്രതീക്ഷിച്ച വിലയേക്കാള്‍ ലേല തുക ഏറി പോയെങ്കിലും വിടാന്‍ തയ്യാറായില്ല.
അവസാനം 21 കോടിക്ക് കിയോഷി ട്യൂണയെ സ്വന്തമാക്കി. ഇത്രയും വലിയ തുക ട്യൂൺക്കായി മുടക്കിയ വിവരം അറിഞ്ഞ് ലോകം വരെ ഞെട്ടിയിരിക്കുകയാണ്. ഇത്രയും വലിയ തുകക്ക് മീനിനെ വാങ്ങിയെന്ന ലോക റിക്കോര്‍ഡും ഇപ്പോള്‍ കിയോഷിക്കാണ്. ജപ്പാനില്‍ ഏറ്റവും പ്രചാരത്തിലേറിയ സുഷി എന്ന വിഭവം ഉണ്ടാക്കാനാണ് ഈ ട്യൂണയെ ഉപയോഗിക്കുന്നത്.
Post Your Comments