സന്നിധാനം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ടരര് രാജീവര്. യുവതി പ്രവേശിച്ച കാര്യത്തില്‍ സ്ഥിരീകരണം വരാത്തതിനാലാണ് ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടുന്നു വച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് തന്ത്രിക്കോ മേല്‍ശാന്തിക്കോ വിവരം നല്‍കിയിട്ടില്ല. എന്നാല്‍ ശ്രീലങ്കക്കാരിയായ 47 വയസുകാരി ശബരിമല സന്ദര്‍ശനം നടത്തിയെന്ന കാര്യം ബോര്‍ഡിനും വ്യക്തമല്ല. ഈ സാഹചാര്യത്തിലാണ് ശുദ്ധിക്രിയ വേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം മകരവിളക്കിന് മുന്നോടിയായി 12,13 തീയതികളില്‍ ശുദ്ധിക്രിയകള്‍ നടക്കും. എന്നാല്‍ അതിന് മുമ്പ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ശുദ്ധിക്രിയയെ കുറിച്ച് ചിന്തിക്കാം എന്ന നിലപാടിലാണ് തന്ത്രി. എന്നാല്‍ ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി സന്ദര്‍ശനം നടത്തിയെന്നാണ് പോലീസിന്റേയും സര്‍ക്കാരിന്റേയും സ്ഥിരീകരണം.
അതേസമയം ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച് ശുദ്ധിക്രിയ നടത്തിയ നിലപാടിനെ മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചു. തന്ത്രി ബ്രാഹ്മണനല്ല, രാക്ഷസ ബ്രാഹ്മണനാണെന്നും സുധാകരന്‍ പറഞ്ഞു. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. സ്ത്രീ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തിലില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments