കൊച്ചി: ഹര്‍ത്താലുകള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാര്യം രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ. പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹര്‍ത്താല്‍ നിന്ന് ഒഴിവാക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി നേതാക്കളെ നേരില്‍ കണ്ട് ആവശ്യപ്പെടാനും കൂട്ടായ്മ തീരുമാനിച്ചു.
സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന കൂട്ടായ്മ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. അണ്‍ എയ്ഡഡ്, എയ്ഡഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളുടെ കൂട്ടായ്മയുടേതാണ് തീരുമാനം. വ്യാപാര മേഖലയില്‍ നിന്ന് ഉള്‍പ്പടെ ഹര്‍ത്താല്‍ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയും നിലപാടെടുത്തത്.
സ്കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ മതിയായ സംരക്ഷണം ആവശ്യപ്പെടും. സ്വകാര്യ ബസ് ഉടമകളുമായും ചര്‍ച്ച നടത്തും. എന്നാല്‍, തീരുമാനം നടപ്പാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് കൂട്ടായ്മക്കും ആശങ്കയുണ്ട്.
മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു.
Post Your Comments