ആലപ്പുഴ: കേരളം വളരെ പ്രാധാന്യത്തോടെ കാണേണ്ടതും എന്നാൽ വലിയ ചർച്ചയാകാതെ പോയതുമായ ഒരു വാർത്തയെ കുറിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ഞെട്ടലോടെ കാണേണ്ടതും സ്വയം തിരുത്തലിന് തയ്യാറാകേണ്ടതുമായ ഒരു വാർത്തയാണ് സന്ദീപ് ജനശ്രദ്ധയിൽപെടുത്തുന്നത്. സംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ 18 തികഞ്ഞ ചെറുപ്പക്കാരിൽ എഴുപത് ശതമാനം ആളുകളും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല. കേരള കൗമുദി ദിനപത്രത്തിൽ കോവളം സതീഷ്കുമാർ എഴുതിയ വാർത്തയാണ് സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.
വിദ്യാഭ്യാസ രേഖകൾ പ്രകാരം 10 ലക്ഷം യുവതി യുവാക്കൾ 18 വയസ് തികഞ്ഞവരാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് അനുസരിച്ച് വെറും 288,533 പേർ മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിശ്വസിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എന്നാണ് റിപ്പോർട്ട്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയാണ് ഒന്നാമത്തെ കാരണം. ഇതെല്ലാം താൻ അടക്കമുള്ള പുതിയ തലമുറ നേതാക്കൾ എങ്കിലും ഇതേ പറ്റി ഇരുത്തി ചിന്തിക്കേണ്ടതാണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘മൂല്യാധിഷ്ഠിത രാഷ്ട്രീയം മുറുകെ പിടിക്കുക, നിത്യവൃത്തിക്ക് ഏതെങ്കിലും തൊഴിൽ ചെയ്യുക, മുഖം മൂടി ഒഴിവാക്കി ജനങ്ങളോട് സത്യസന്ധമായി ഇടപെടുക, ചെയ്ത് കൊടുക്കാൻ സാധിക്കാത്ത കാര്യങ്ങൾ കഴിയില്ല എന്ന് ജനങ്ങളോട് തുറന്ന് പറയുക, എന്തിലും ഏതിലും ജാതി-മത താത്പര്യം കാണിക്കാതിരിക്കുക, ദീർഘ വീക്ഷണത്തോടെ പെരുമാറുക എന്നിവയാണ് ഈ അവസ്ഥക്ക് പരിഹാരം. ഇങ്ങനെയുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാൻ സമൂഹവും തയ്യാറാകണം. വോട്ട് ചെയ്യുമ്പോൾ നമ്മുടെ മുൻഗണനകൾ മാറ്റി നിശ്ചയിക്കണം. അച്ഛനും അപ്പൂപ്പനും വോട്ട് ചെയ്തവർക്കെ ഞാനും വോട്ട് ചെയ്യുള്ളൂ എന്ന നില മാറണം’, സന്ദീപ് വ്യക്തമാക്കി.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
Post Your Comments