ചെങ്ങല്‍: ശിവജിയുടെ പ്രതിമ സാമൂഹികവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഇന്നലെ രാത്രിയില്‍ നശിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു വിശ്വഹിന്ദു പരിഷത്ത് കാലടി ഏരിയ ആവശ്യപ്പെട്ടു. അതേസമയം മൂന്നു വര്‍ഷം മുമ്പും പ്രതിമയ്ക്കു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. അന്ന് പ്രതിമ ചെങ്ങല്‍ തോട്ടിലേക്കു തള്ളിയിടുകയായിരുന്നു. അതേസമയം അന്നും പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും വിശ്വഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി.
Post Your Comments