കിടിലൻ സുരക്ഷാ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. സ്വകാര്യ മെസേജുകള്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഫിംഗര്‍ ലോക് സംവിധാനം പ്രാബല്യത്തില്‍ വരുത്താനുള്ള തയാറെടുപ്പിലാണ് വാട്ട്‌സ്ആപ്പ്. ഇതിനായി പ്രൈവസി സെറ്റിങ്‌സില്‍ വാട്‌സാപ്പ് ടച്ച് ഐഡി ഓപ്ഷന്‍ ലഭ്യമാക്കും. ഇത് എനേബിള്‍ ചെയ്യുമ്പോഴാണ് ഫിന്‍ഗര്‍ പ്രിന്റ് ഐഡി പ്രവർത്തിക്കുക. ഫെയ്‌സ് ഐഡി ഉള്ള ഫോണ്‍ ആണെങ്കില്‍ ടച്ച് ഐഡിക്ക് പകരം ഫെയ്‌സ് ഐഡിയായും ഇതിനെ മാറ്റാവുന്നതാണ്. ഡവലപ്‌മെന്റ് ഘട്ടത്തിലുള്ള ഈ ഫീച്ചർ അധികം വൈകാതെ പ്രതീക്ഷിക്കാം.
Post Your Comments