ന്യൂഡൽഹി : സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വാട്സ്ആപ്പ് അറിയിക്കുകയുണ്ടായി. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ ചില തെറ്റിദ്ധാരണകൾ മാത്രമാണ് ഉണ്ടായതെന്നും വാട്സപ്പ് അറിയിക്കുകയുണ്ടായി. വാട്സപ്പ് പ്രതിനിധിയുടെ നിലപാടിൽ പാർലമെന്ററി സമിതി ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ തിരുമാനിയ്ക്കും.
Post Your Comments