Latest NewsKerala

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം ഫെബ്രുവരി ആറിന് ആരംഭിക്കും

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി ആറുമുതല്‍ പത്തുവരെ പടന്നക്കാട് നെഹ്‌റൂകോളേജില്‍ നടക്കും.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 160 കോളേജുകളില്‍ി നിന്നായി നാലായിരത്തോളം കലാകാരന്മാര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ സംഘാടക സമിതി യോഗം തിങ്കളാഴ്ച പകല്‍ രണ്ടിന് നെഹ്‌റുകോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ വിപി അമ്ബിളി, ജനറല്‍സെക്രട്ടറി ഇ കെ ദൃശ്യ, ഡിഎസ്എസ് പത്മനാഭന്‍ കാവുമ്ബായി എന്നിവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button