കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട് ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് തരിയേരി കാവുംമന്ദം സ്വദേശി ആനന്ദ് കെ ദാസിനെയാണ് (23) ഞായറാഴ്ച രാവിലെ 11 മണിയോടെ ക്യാംപസിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ രണ്ടാം വർഷ പിജി വിദ്യാർത്ഥിയാണ്.
ആനന്ദിനെ രാവിലെ ഹോസ്റ്റൽ മുറിയിൽ കണ്ടിരുന്നതായാണ് വിദ്യാർത്ഥികൾ പറയുന്നത്. 11 മണിയോടെ ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പരിയാരം ഗവ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments