KeralaLatest News

കോടതിയലക്ഷ്യ നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് തിരിച്ചടി- അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം•ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്ഷേത്ര തന്ത്രിക്കുള്ള അവകാശം അന്തിമമാമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. കോടതി വിധിയിലൂടെ നിരോധിക്കപ്പെടാത്ത (അസ്പൃശ്യത, സതി ആചാരം, ജന്തുബലി തുടങ്ങിയ ദുരാചാരങ്ങൾ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്) ആചാരാനുഷ്ഠാനങ്ങളിൽ എന്ത് താന്ത്രിക കർമ്മവും സ്വീകരിച്ച് നടപ്പാക്കാൻ ക്ഷേത്ര തന്ത്രിക്ക് അവകാശമുണ്ട്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധിയിൽ നടയടച്ച് ശുദ്ധികലശം നടത്താനുള്ള തന്ത്രിയുടെ അവകാശം നിരോധിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി വിധി നിയമദൃഷ്ട്യാ അന്തിമമായി തീർന്നിട്ടുമില്ല.

യുവമോർച്ച സംസ്ഥാന കമ്മറ്റിയിൽ, നടയടച്ച് ശുദ്ധികലശം നടത്താനുള്ള തന്ത്രിയുടെ അവകാശം നടപ്പാക്കുന്നത് കോടതിയലക്ഷ്യമാകില്ലായെന്ന് ഞാൻ പറഞ്ഞകാര്യം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും അനാവശ്യമായി എനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഇക്കാര്യത്തിൽ സി.പി.എം. കോടതിയലക്ഷ്യം ആരോപിച്ച് കൊച്ചി പോലീസിലും കോൺഗ്രസ് പാർട്ടി കോഴിക്കോട് കോടതിയിലും ക്രിമിനൽ കേസ് ഫയലാക്കിയിരുന്നു. സി.പി.എം. നേതാക്കൾ സുപ്രീം കോടതിയിൽ എന്നേ കുടുക്കാനായി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത് പ്രാഥമിക പരിഗണനയിൽ തള്ളപ്പെട്ടിരുന്നു. തുടർന്ന് സി.പി.എം. നേരിട്ട് സുപ്രീം കോടതിയിൽ ഫയലിലെടുപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരം രാഷ്ട്രീയ പകപോക്കൽ നടപടികൾ എന്നെ വ്യക്തിപരമായി അപമാനിക്കാനാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഭദ്രവിശാൽ കേസിൽ സുപ്രീം കോടതി നൽകിയ വിധിന്യായപ്രകാരം സുപ്രീം കോടതിയുടെ നിയമപ്രഖ്യാപനം നടപ്പാക്കാൻ പ്രത്യേക നിർദ്ദേശം ഇല്ലാത്ത അവസ്ഥയിൽ ബോധപൂർവ്വം വിധിലംഘനം നടത്തിയെന്ന് വരുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നിലനിൽക്കില്ലെന്ന് സുപ്രീം
കോടതി വിധിച്ചിരിക്കുന്നു. ജസ്റ്റിസ് ഖാനി വിൽക്കർ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത എന്നിവരുടെതാണ് വിധി. എന്നെ വേട്ടയാടിയ അതേ കേരള സർക്കാർ ഇപ്പോൾ ശുദ്ധികർമ്മം നടത്താൻ തീരുമാനിച്ച ശബരിമല തന്ത്രിക്കെതിരായും കോടതിയലക്ഷ്യമാരോപിച്ച് പ്രതികാരം ചെയ്യാനിറങ്ങിയിരിക്കയാണ്. ഇക്കാര്യത്തിൽ കേരള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് ദുരുദ്ദേശപരവും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതൊന്നും ധാർമ്മികമായും നിയമപരമായും നിലനിൽക്കതക്കതല്ല. ഇത് സുപ്രീം കോടതിക്ക് ബോധ്യമായി; എല്ലാ രേഖകളും കോടതിക്ക് സർക്കാർ നൽകി. അതാണ് ഇടപാടിൽ ഒരു തെറ്റുമില്ലെന്ന് കോടതി പറഞ്ഞത്……. പ്രതിപക്ഷത്തിന്റെ, പിന്നെ പ്രശാന്ത് ഭൂഷൺ, അരുൺ ശൗരി, യശ്വന്ത് സിന്ഹ തുടങ്ങിയവരുടെ കള്ളക്കളിയും അതോടെ നിരാകരിക്കപ്പെട്ടു. നാണമുണ്ടെങ്കിൽ അവർ വെറുതെയിരിക്കണമായിരുന്നു. പിന്നെയും ചർച്ചചെയ്യാൻ തയ്യാറായത് പ്രതിപക്ഷമാണ്; പക്ഷെ അവിടെ അവർക്കുണ്ടായ അനുഭവം വ്യക്തമായല്ലോ. നാണം കെട്ടു എന്നുമാത്രമല്ല രാഹുൽ- സോണിയ മാർക്ക് ഒളിച്ചോടേണ്ട അവസ്ഥയുമുണ്ടായി. പിന്നെ ഒന്നുണ്ട്, എന്തൊക്കെ പറഞ്ഞാലും കേട്ടാലും നാണമില്ലാത്തവർക്ക് ഇതൊന്നും പ്രശ്നമല്ലല്ലോ. അതാണ് ഇന്ത്യയുടെ ഇന്നത്തെ ദുരന്തവുമെന്നും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button