തിരുവനന്തപുരം; വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രി സഭ തീരുമാനിച്ചു.
സനലിന്റെ ഭാര്യ വിജിക്ക് ജോലി നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, ഇവർക്ക് രണ്ട് മക്കളുണ്ട്. നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് സനല്‍ എന്ന യുവാവ് ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ വാഹനമിടിച്ച് മരിച്ചത്.
പോലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റാങ്കിലുള്ള ഹരികുമാര്‍ സനലിനെ പിടിച്ചു റോഡിലേക്ക് തള്ളുകയായിരുന്നു.
Post Your Comments