തിരുവനന്തപുരം : 500 -1000 കുട്ടികൾ പഠിക്കുന്ന 444 സ്കൂളുകൾക്ക് ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരു കോടി രൂപവീതം അനുവദിച്ചു. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന 166 സ്കൂളുകൾക്കുകൂടി 3 കോടി രൂപ അനുവദിച്ചു. നേരത്തെ അനുവദിച്ചപ്പോൾ വിട്ടുപോയ സ്കൂളുകളെക്കൂടി ചേർത്താണ് 3 കോടി സഹായത്തിന്റെ പുതിയ പട്ടിക.
സ്കൂളുകൾക്ക് കിറ്റ്കോ മാസ്റ്റർ പ്ളാൻ തയ്യറാക്കും. ഫണ്ട് കിഫ്ബിയിൽ നിന്നാണ്. മൂന്ന് കോടിരൂപ സഹായം ലഭിച്ചതിൽ കൂടുതൽ സ്കൂളുകൾ മലപ്പുറത്താണ്.
Post Your Comments