വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ ആദ്യവനിത കൂടിയാണ്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ 434 അംഗ സഭയില്‍ 235 സീറ്റുകള്‍ നേടി മിന്നുന്ന ജയമാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. ജനപ്രതിനിധി സഭയിലെ വനിതാ പ്രാതിനിധ്യവും വര്‍ധിച്ചു. ഹൗസിലെ പുതിയ അംഗങ്ങളില്‍ 102 പേര് വനിതകളാണ്.
Post Your Comments