പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജൻഡറിനെ തടഞ്ഞു. തേനി സ്വദേശി കായലിനെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പമ്പയിൽവെച്ചാണ് തീർത്ഥാടകർ ഇവരെ തടഞ്ഞത്. പോലീസിന്റെ സഹായത്തോടെ ദർശനം നടത്താനാണ് ഇവരുടെ തീരുമാനം.
അതേസമയം ഇന്നലെ ദർശനം നടത്താനെത്തിയ ശ്രീലങ്കൻ സ്വദേശിയായ 47കാരി ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായി. പോലീസിന്റെ നിർബന്ധപ്രകാരം ഇവരെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പോലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു. വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭർത്താവും മകനും ദർശനം നടത്തി.
Post Your Comments