Latest NewsCinemaMollywoodEntertainment

പ്രതീക്ഷകളുടെ നൃത്തച്ചുവടുമായി കുമ്പളങ്ങി നൈറ്റ്‌സിലെ ടീസര്‍ ഇറങ്ങി(വീഡിയോ)

ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ടീം ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധാനംമധു സി നാരായണന്‍ ആണ്. ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്.

ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. യുവതാരങ്ങലുടെ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button