പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡര്‍ അപ്രത്യക്ഷനായതായി. അംബാസിഡറായ ജോ സോങ് ഗില്‍ ആണ് ഇറ്റലിയില്‍ നിന്ന് അപ്രത്യക്ഷനായത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്. അതേസമയം ഉത്തരകൊറിയയില്‍നിന്ന് കൂറുമാറിയ ജോ സോങ് ഗില്‍ അഭയം തേടി മറ്റൊരു വിദേശരാജ്യത്തേയ്ക്ക് കടന്നതായും സൂചനയുണ്ട്.
ദക്ഷിണ കൊറിയയുടെ ചാര സംഘടനയാണ് ഇറ്റലിയില്‍നിന്നുള്ള ജോ സോങ്ങിന്റെ തിരോധാനം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസം മുന്‍പുതന്നെ അദ്ദേഹം എംബസിയില്‍നിന്ന് അപ്രത്യക്ഷനായെന്നും പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിനൊപ്പം ചേര്‍ന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഏതെങ്കിലും വിദേശരാജ്യത്ത് ഇദ്ദേഹം അഭയം തേടിയതായുള്ള അറിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ജോ സോങ്ങിനെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കംചെയ്തതായി ഉത്തരകൊറിയ അറിയിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. ജോയും കുടുംബവും സുരക്ഷിതരാണെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments