ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികള്‍ പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്‍. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പില്ല. വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുവാന്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല. അങ്ങനെ എത്തുന്ന യുവതികള്‍ക്ക് പ്രവേശനം സാധ്യമാക്കുക എന്നത് സര്‍ക്കാരിന്റേയും പോലീസിന്റേയും ഉത്തരവാദിത്തമാണ്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത് അങ്ങനെയല്ല. ആക്ടിവിസ്റ്റുകളെയാണ് സര്‍ക്കാര്‍ മലയില്‍ കയറ്റാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അതേസമയം ശബരിമലയില്‍ യുവതികള്‍ എത്തിയത് മുഖ്യമന്ത്രിയുടേയും പോലീസിന്റേയും അറിവോടെയായിരുന്നെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒരു ചാനലില്‍ നടന്ന അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments