CricketLatest News

പു​ജാ​ര​യുടെ ഇ​ര​ട്ട സെ​ഞ്ചു​റി ന​ഷ്ടം മായിച്ചത് ഋ​ഷ​ഭ് പ​ന്ത് ; ഇ​ന്ത്യ​ക്ക് മികച്ച സ്കോ​ര്‍

സി​ഡ്നി: പു​ജാ​ര​യുടെ ഇ​ര​ട്ട സെ​ഞ്ചു​റി ന​ഷ്ടം മായിച്ചത് ഋ​ഷ​ഭ് പ​ന്തിന്റെ ഒ​ന്നൊ​ന്ന​ര സെ​ഞ്ചു​റി​കൊ​ണ്ട്.  പു​ജാ​ര ഇ​ര​ട്ട സെ​ഞ്ചു​റി​യു​ടെ (193) പ​ടി​വാ​തു​ക്ക​ല്‍ വീ​ണ​പ്പോ​ള്‍ പ​ന്ത് (159*) ഒ​ന്ന​ര സെ​ഞ്ചു​റി​കു​റി​ച്ചു. ഇ​തോ​ടെ കൂ​റ്റ​ന്‍ സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​ന് 622 റ​ണ്‍​സി​നു ഡി​ക്ല​യ​ര്‍ ചെ​യ്തു.

ക​രി​യ​റി​ലെ ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യു​ടെ കൗ​മാ​ര താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 189 പ​ന്തി​ല്‍ 15 ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​ണ് പ​ന്തി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ (81) പ​ന്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള കൂ​ട്ടു​കെ​ട്ട് 204 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജ​ഡേ​ജ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്തു.ഇ​ര​ട്ട സെ​ഞ്ചു​റി​യി​ലേ​ക്ക് മു​ന്നേ​റി​യ പു​ജാ​ര​യെ ന​ഥാ​ന്‍ ലി​യോ​ണ്‍ ആ​ണ് പു​റ​ത്താ​ക്കി​യ‌​ത്. 22 ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​യി​രു​ന്നു പൂ​ജാ​ര​യു​ടെ ഇ​ന്നിം​ഗ്സ്. 373 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം ഒ​മ്ബ​ത് മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റു​മാ​ണ് ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ടാം ദി​നം ക​ളി തു​ട​ങ്ങു​മ്ബോ​ള്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 303 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. ഹ​നു​മ വി​ഹാ​രി​യു​ടെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ന​ഥാ​ന്‍ ലി​യോ​ണ്‍ ത​ന്നെ​യാ​ണ് വി​ഹാ​രി​യെ​യും പു​റ​ത്താ​ക്കി​യ​ത്. 96 പ​ന്തി​ല്‍ 42റ​ണ്‍​സാ​ണ് താ​രം അ​ടി​ച്ച​ത്. പൂ​ജാ​ര​യും വി​ഹാ​രി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 101 റ​ണ്‍​സാ​ണ് സ്കോ​ര്‍​ബോ​ര്‍​ഡി​ല്‍ ചേ​ര്‍​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button