സിഡ്നി: പുജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടം മായിച്ചത് ഋഷഭ് പന്തിന്റെ ഒന്നൊന്നര സെഞ്ചുറികൊണ്ട്. പുജാര ഇരട്ട സെഞ്ചുറിയുടെ (193) പടിവാതുക്കല്‍ വീണപ്പോള്‍ പന്ത് (159*) ഒന്നര സെഞ്ചുറികുറിച്ചു. ഇതോടെ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയ ഇന്ത്യ ഏഴു വിക്കറ്റിന് 622 റണ്‍സിനു ഡിക്ലയര്‍ ചെയ്തു.
കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യയുടെ കൗമാര താരം സ്വന്തമാക്കിയത്. 189 പന്തില്‍ 15 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് പന്തിന്റെ ഇന്നിംഗ്സ്. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജ (81) പന്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 204 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു.
ജഡേജ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.ഇരട്ട സെഞ്ചുറിയിലേക്ക് മുന്നേറിയ പുജാരയെ നഥാന്‍ ലിയോണ്‍ ആണ് പുറത്താക്കിയത്. 22 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു പൂജാരയുടെ ഇന്നിംഗ്സ്. 373 പന്തുകള്‍ നേരിട്ട താരം ഒമ്ബത് മണിക്കൂറും എട്ടു മിനിറ്റുമാണ് ക്രീസിലുണ്ടായിരുന്നത്.
രണ്ടാം ദിനം കളി തുടങ്ങുമ്ബോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നഥാന്‍ ലിയോണ്‍ തന്നെയാണ് വിഹാരിയെയും പുറത്താക്കിയത്. 96 പന്തില്‍ 42റണ്‍സാണ് താരം അടിച്ചത്. പൂജാരയും വിഹാരിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 101 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.
Post Your Comments