KeralaLatest News

ഹര്‍ത്താലില്‍ അറസ്റ്റിലായവര്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം

അറസ്റ്റിലായവരില്‍ നിന്നും ഹര്‍ത്തല്‍ ദിനത്തില്‍ ഇവര്‍ നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരത്തുക ഈടാക്കാനാണ് തീരുമാനം.

ശബരിമലയില്‍ 2 സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടുകയുള്ളൂ. കാരണം അറസ്റ്റിലായവരില്‍ നിന്നും ഹര്‍ത്തല്‍ ദിനത്തില്‍ ഇവര്‍ നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരത്തുക ഈടാക്കാനാണ് തീരുമാനം.

സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അക്രമികളെ പിടികൂടുന്നതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തിലാകും ആക്രമികളുടെ പട്ടിക തയ്യാറാക്കുക. കൂടാതെ അക്രമികളുടെ ആല്‍ബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആല്‍ബം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറിയ ശേഷമാകും അറസ്റ്റ് നടക്കുക.

കേരളത്തില്‍ മുഴുവനായും പോലീസ് നിലവില്‍ അറുന്നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ നടത്തിയ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button