Latest NewsIndiaNewsCrime

രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദില്ലി: പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതേസമയം ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി രംഗത്ത് എത്തിയിരിക്കുന്നു. പോക്സോ കേസിലാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയ്ക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 19നാണ് രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയായി കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയാണ് ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button