Latest NewsKerala

വിഴിഞ്ഞത്ത് ഭീമൻ കട്ടക്കൊമ്പൻ വലയിൽ കുടുങ്ങി; വിറ്റു പോയത് 35,000 രൂപയ്ക്ക്

വിഴിഞ്ഞം: വറുതിയുടെ ദിവസങ്ങളിലേക്കു നീങ്ങുന്ന മത്സ്യ ബന്ധന തുറമുഖത്ത് അപ്രതീക്ഷിതമായി കൂറ്റൻ കട്ടക്കൊമ്പനെത്തി. ഏതാണ്ട് 300 കിലോ വരുന്ന മീനിനെ മണിക്കൂറുകൾ പണിപ്പെട്ടാണു വള്ളക്കാർ തീരത്തെത്തിച്ചത്.

ഹർത്താൽ ദിനത്തിൽ മീൻ വാങ്ങാനെത്തിയവർക്ക് ഇതു കൗതുകക്കാഴ്ചയായി. പടം പകർത്താനായിരുന്നു ആൾക്കാരുടെ തിരക്ക്. 35,000 രൂപയ്ക്ക് ഇതു ലേലത്തിൽ പോയി. പ്രിയപ്പെട്ട ഭക്ഷ്യ ഇനമാണ് ഈ മീൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button