Latest NewsKeralaIndia

‘എടപ്പാളില്‍ സംഘികളെ അടിച്ചൊടിച്ചെന്നു കമ്മികളും തിരിച്ചു സംഭവിച്ചെന്ന് സംഘികളും’ എടപ്പാളിൽ യഥാർത്ഥത്തിൽ നടന്നതിങ്ങനെ ( വീഡിയോ)

സംഭവം തിരിച്ചായിരുന്നു എന്നാണു കർമ്മ സമിതിയും ബിജെപിയും അവകാശപ്പെടുന്നത്.

മലപ്പുറം ; എടപ്പാളില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം അക്രമം ഉണ്ടായതായും സംഘികളെ സിപിഎം കാർ ഓടിച്ചെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ സൈബർ കമ്യൂണിസ്റ്റ് അനുകൂലികളുടെ അവകാശവാദം. ഇതിന്റെ തെളിവിനായി ഇവർ ഒരു വിഡിയോയും പുറത്തു വിട്ടിരുന്നു. എന്നാൽ സംഭവം തിരിച്ചായിരുന്നു എന്നാണു കർമ്മ സമിതിയും ബിജെപിയും അവകാശപ്പെടുന്നത്.

ഇതിനായി ഇതിന്റെ വിവിധ ആംഗിളിൽ ഉള്ള വീഡിയോയും ഇവർ ഇടുകയും ചെയ്തു. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ എടപ്പാളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിബൈക്ക് റാലിക്കു നേരെയായിരുന്നു സിപിഎം അക്രമം. ബൈക്കിൽ വന്നവർ വേറെ വഴി പാഞ്ഞപ്പോൾ ഇവർ പിറകെ ഓടിയെങ്കിലും എതിർ ഭാഗത്തു നിന്ന് കൂടുതൽ കർമ്മ സമിതി പ്രവർത്തകർ എത്തുകയുമായിരുന്നു.

ചങ്ങരംകുളം ഭാഗത്തു നിന്നും കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എത്തിയതോടെ സിപിഎമ്മുകാര്‍ പിന്തിരിഞ്ഞോടി. എന്നാല്‍ ഓടുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. ചില മാദ്ധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സോഷ്യൽ മീഡിയയിലൂടെ വീഡിയോയുടെ പൂർണ്ണ രൂപം പ്രചരിക്കുകയാണ്‌. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button