അടൂർ: ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് അടൂരിലുണ്ടായ വ്യാപക ആക്രമണങ്ങളില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു . ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വികാസ്.ടി.നായര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
ഡി. വൈ. എഫ്. ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീനി എസ്. മണ്ണടി. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട് . അടൂര്‍ ഡി.വൈ.എസ്.പി. ആര്. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അടൂരിൽ വ്യാപകമായി വീടുകളും മറ്റും അക്രമിക്കപ്പെട്ടതിൽ നിരവധി സമരക്കാർ അറസ്റ്റിലായിരുന്നു.
Post Your Comments