കാക്കനാട് : സംസ്ഥാനത്ത് ജനുവരി അവസാനത്തോടെ 105000 പേര്‍ക്ക് പട്ടയം നല്‍കല്‍ പൂര്‍ത്തിയാകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു.
തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ എറണാകുളം ജില്ലയിലെ ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 82 ലക്ഷത്തിലധികം ആളുകള്‍ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനം കേരളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments