Latest NewsIndia

കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെ; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തത് ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയത് പോലെയെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. കേരള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകല്‍വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുപക്ഷം എന്നിവരുടെ നിലപാടുകള്‍ കാരണം കേരളമാകെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. സുപ്രീം കോടതി വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button