ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഇന്നു സുപ്രീംകോടതിയില്‍.. വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി. വര്‍ഷ എന്നിവരാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കു മുന്നില്‍ വിഷയം ഉന്നയിക്കുക. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്നു ചൂണ്ടിക്കാട്ടും.
ആചാരലംഘനം നടത്തിച്ചവര്‍ ആരായാലും അനുഭവിക്കുമെന്നു തന്ത്രി കണ്ഠര് രാജീവര് ഇന്നലെ പറഞ്ഞിരുന്നു. നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോള്‍ ഭക്തര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കിയത്. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട കടമ നിറവേറ്റി. രാത്രിയില്‍ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments