Latest NewsKerala

സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം•ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിർദ്ദേശം നൽകി.

സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button