KeralaLatest News

ഹര്‍ത്താലിനു വിലങ്ങിടാന്‍ ബ്രോക്കന്‍ വിന്‍ഡോ

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവന്തപുരം: ഹര്‍ത്താലിനെ നേരിടാന്‍ പ്രത്യേക പദ്ധതിയുമായി പോലീസ്. ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഹര്‍ത്താലിനെതിരെ പുതിയ ഓപ്പറേഷന്‍ തുടങ്ങാനാണ് പദ്ധതി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക ആഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് ബ്രോക്കന്‍ വിന്‍ഡോയ്ക്ക് തുടക്കമിടാന്‍ സംസ്ഥാന പോലീസ് മോധാവി തീരുമാനിച്ചത്. രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ വിശദമായ അന്വേഷണം നടത്താല്‍ ഓരോ ജില്ലകളിലുമുള്ള പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ  226 പേരെ കരുതല്‍ തടങ്കലിലും 334 പേര്‍ കരുതല്‍ തടങ്കലിലുമുണ്ട്.

അക്രമണം നടത്തിയവരുടെ എല്ലാവിവരങ്ങളും ഇന്റലിജന്‍സ് ശേഖരിച്ച് അന്വേഷണ ഉദ്യാഗസ്ഥന്മാര്‍ക്കു നല്‍കണം. കൂടാതെ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു കൂടാതെ ഇവരുടെ വീടുകളില്‍ ആയുധ ശേഖരം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കണം.

അതേസമയം ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ബെഹ്‌റ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button