കോഴിക്കോട്: സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം നാഷണല്‍ വുമണ്‍സ് ലീഗ്. പ്രതിലോമ ശക്തികള്‍ക്ക് എതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാഷണല്‍ വുമണ്‍സ് ലീഗ് പുറത്തിറതക്കിയ പ്രസ്താവനയില്‍ പറയുന്നു. ശബരിമലയില്‍ ബുനാഴ്ചയാണ് കനക ദുര്‍ഗയും ബിന്ദുവും പ്രവേശിച്ചത്. യുവതീപ്രവേശനം സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി നടയടച്ച് പരിഹാര ക്രിയകള്‍ നടത്തിയതിന് ശേഷം നട തുറക്കുകയായിരുന്നു.
Post Your Comments