തിരുവനന്തപുരം : ഇന്ന് മുതല്‍ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ മുതല്‍ ആരംഭിക്കും. ഹര്‍ത്താലിനെത്തുടര്‍ന്നാണ് പരിപാടിയില്‍ മാറ്റം വരുത്തിയത്. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്റെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ രാവിലെ 9.30 ന് നവകേരളം കര്‍മ പദ്ധതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് ഫഌഗ് ഓഫ് ചെയ്യും.
Post Your Comments