പന്തളം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് പന്തളത്തു നടത്തിയ പ്രതിഷേധ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട് ശബരിമല കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തലയ്ക്കുള്ളില്‍ നിരവധി ക്ഷതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതേ തുടര്‍ന്നുള്ള രക്ത സ്രാവമാണ് മരണ കാരണമെന്നുമാണ് പ്രാഥമിക വിവരം.
അതേസമയം തലയോട്ടിയിലുണ്ടായ ക്ഷതങ്ങള്‍ ഒരുപക്ഷേ ഹൃദയാഘാതത്തിനു വരെ കാരണമായേക്കാം എന്നും അസിസ്റ്റന്റ് ഫേറന്‍സിക് സര്‍ജന്മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ചന്ദ്രന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Post Your Comments