കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ് താത്വികാചാര്യൻ ശ്രീ. പി പരമേശ്വരൻ. ടിവിയിൽ വാർത്ത കേട്ടുകൊണ്ടിരുന്നപ്പോഴാണ് എട്ടുവർഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും പ്രതികരിച്ചത്. തൊണ്ണൂറ്റി മൂന്നാം വയസിൽ ആണ് പദ്മ വിഭൂഷൺ ശ്രീ പരമേശ്വർജിയുടെ ചരിത്രപരമായ ഇടപെടൽ. കേരളത്തിന്റെ ദുരവസ്ഥ കണ്ട് അദ്ദേഹത്തിന് അടങ്ങിയിരിക്കാനായില്ല. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻറെ കീഴിൽ കേരളത്തിൽ കടുത്ത അരാജകത്വം കൊടികുത്തി വാഴുകയാണെന്നും ഇന്നത്തെ ഹർത്താലിന്റെ കാരണക്കാരൻ മുഖ്യമന്ത്രി ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങൾക്കും ഉത്തരവാദി മുഖ്യമന്ത്രിയാണ്, ഇന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി രാജിവെച്ചു ഒഴിയണമെന്നും ശ്രീ.പി പരമേശ്വരൻ പറഞ്ഞു.
Post Your Comments