അബുദാബി : അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ കുറിയിട്ട ബിഗ് ലോട്ടറി ടിക്കറ്റിന്‍റെ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം അതായത് ഇന്ത്യന് കറന്‍സിയില്‍ 28 കോടി കരസ്ഥമാക്കിയ ഭാഗ്യവാന്‍ ഒരു മലയാളിയാണ്. ശരത്ത് പുരുഷോത്തമന്‍ എന്ന 34 കാരനാണ് ആ ഭാഗ്യവാന്‍. 10വര്‍ഷത്തോളം തന്‍റെ ഒപ്പമുളള ഉറ്റ ചങ്ങാതിയായ പ്രശാന്ത് സുരേന്ദ്രന് ഒപ്പമാണ് ശരത്ത് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ 083733 എടുത്തിരുന്നത്.
പുതുവര്‍ഷത്തില്‍ ഇരു സുഹൃത്തുക്കള്‍ക്കും സമ്മാനമായി ലഭിച്ച ടിക്കറ്റ് തുകയായ 15 മില്യണ്‍ ദിര്‍ഹം ഇരുവരും 7.5 മില്യണ്‍ ദിര്‍ഹം വെച്ച് പങ്ക് വെക്കും . ദുബായിലെ നാഫ്കോ എന്ന കമ്പനിയിലെ ടെക്നീഷ്യനാണ് ശരത്ത് പുരുഷോത്തമന്‍ . ഇതേ കമ്പനിയില്‍ തന്നെയാണ് കുട്ടുകാരനായ പ്രശാന്തും ജോലി നോക്കുന്നത്.
ഒരുമിച്ചാണ് ഇരുവരും താമസിച്ചും വരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരസ്പരം കടം വാങ്ങാറുളളതായും ബിഗ് ടിക്കറ്റ് തുക സമ്മാനം ലഭിച്ചത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വലിയ ആശ്വാസമായിരിക്കുകയാണെന്നും ശരത്ത് പറഞ്ഞു.
വ്യാഴാഴ്ച ഇരുവരും ഒന്നിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് . കുടുംബത്തോടൊപ്പം ഒന്നിച്ച് ബിഗ് ടിക്കറ്റിന്‍റെ വലിയൊരു തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷം പങ്ക് വെക്കാനായി.
Post Your Comments